Thursday, June 30, 2011

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ.........

എറെ നാളത്തെ പരിശ്രമം വിജയത്തിലേക്ക്........
ലാബില്‍ മാനുവലായി ചെയ്യുന്ന സിലിക്കണിന്റെ ബാന്റ് ഗ്യാപ്പ് എനര്‍ജി കണ്ടുപിടിക്കാനുള്ള പരീക്ഷണം മൈക്രോകണ്ട്രോളറും കമ്പ്യൂട്ടറും ഉപയോഗിച്ച് ഒട്ടോമേറ്റ് ചെയ്തു. വിന്‍ഡോസിനെ നമ്പാതെ പരിപൂര്‍ണമായി ലിനക്സീകരിക്കണമെന്ന ആഗ്രഹവും സാധിച്ചു.
ഇതാ റിസല്‍ട്ട്.....


Wednesday, March 9, 2011

_______________

ചുമ്മാ പറന്നു നടക്കാന്‍ തോന്നുന്നു.
ഒരു സോപ്പുകുമിള പോലെ.

കടമകള്‍ മറന്നു പറന്നു നടക്കുമ്പോള്‍
ഒരു ചോദ്യചിഹ്നം തലക്കുവന്നിടിച്ചു.

എന്നിട്ട് അവന്‍ എന്നോട് ചോദിച്ചു
ഈ ജീവിതം ആര്‍ക്കുവേണ്ടി?

അതിന് ഉത്തരം കണ്ടെത്തണം.
മരിക്കുന്നതിന് മുമ്പെങ്കിലും.

അപ്പോ, മറന്നത് കടമകളാണോ,
അതോ ജീവിതത്തെ തന്നെയോ????

Tuesday, March 8, 2011

വനിതാദിനം.

ഒരിക്കലും സ്ത്രീയും പുരുഷനും തുല്യരാണ് എന്നു പറയാനാവില്ല.
അവര്‍ പരസ്പര പൂരകങ്ങളാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍.

പുരുഷന്‍ ഒരു കോപ്ലക്സ് വേവ് ഫങ്ഷന്‍ ψ ആണന്ന് വിചാരിക്കുക.
അങ്ങനെയെങ്കില്‍ സ്ത്രീ അതിന്റെ കോപ്ലക്സ് കോണ്ജുഗേറ്റാവണം. അതായത് ψ*.
ψ=ψ* ആണങ്കില്‍ അതൊരു കോപ്ലക്സ് വേവ് ഫങ്ഷന്‍ ആണെന്ന് പറയാന്‍ കഴിയില്ല.
അതായത് ψ ക്ക് ഇമാജിനറി പാര്‍ട്ട് ഇല്ല. പ്യുവര്‍ റിയല്‍ ഫങ്ഷന്‍.
റിയലും ഇമാജിനറിയുമില്ലാത്ത ഒന്നായി മനുഷ്യ ജന്മത്ത കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

∫ψ* ψdτ=1 ആണെങ്കില്‍ ψ എന്നത് ഒരു നോര്‍മലൈസ്ഡ് വേവ് ഫങ്ഷന്‍ ആണെന്നു പറയാം.
അതിനാല്‍ എല്ലാ പരുഷψ കളും സ്ത്രീ ψ* കളും നോര്‍മലൈസ് ചെയ്യപ്പെടാന്‍ ഒരുങ്ങുക. അങ്ങനെ ഇരുവരും ചേര്‍ന്ന് ഒന്നാവാന്‍ ശ്രമിക്കുക.
ഈ ദിനം ആ ചിന്തകളിലേക്കുള്ള നിമിത്തമാവട്ടെ

Thursday, February 10, 2011

വെറുമൊരു നെടുവീര്‍പ്പ്.........

അപമാനിക്കപ്പെട്ട ആ സ്ത്രീത്വം വാര്‍ത്തകളില്‍ നിന്നൊഴിഞ്ഞു.
ഒരു പൊതിക്കെട്ടായി ആ താളുകള്‍ ഇന്നെന്റെ കൈകളിലെത്തി.
ചവറ്റുകുട്ടയിക്കുള്ള മാര്‍ഗത്തിലും അവള്‍ കരഞ്ഞില്ല.
അഗ്നിയിലെരിഞ്ഞമരുമ്പോഴും നിസംഗത കൈവിടാതെ........

നാളമുതല്‍ ഇവിടം സ്വര്‍‌മെന്ന പാട്ട്  വീണ്ടും മുഴങ്ങും
അതെ, ദൈവത്തിന്‍ സ്വന്തം നാട് !!!!
ഇതൊന്നുമറിയാതെ, അനന്തതയില്‍ കൈകൊര്‍ക്കാന്‍ മോഹിച്ച്,
ആ റെയില്‍പ്പാതകള്‍ സമാന്തര സഞ്ചാരം തുടരുന്നു.

Friday, February 4, 2011

ഒരിറ്റ് കണ്ണീര്‍....

ഒരിറ്റു കണ്ണീരു ഹയദയത്തില്‍ സൂക്ഷിപ്പിന്‍
കരുണതന്‍ മാമരം കരിഞ്ഞിടാതെ
കണ്ണീരിന്‍ ആര്‍ദ്രത ഹൃദയനിലങ്ങളെ
നനയ്ക്കട്ടെ ആമരം പൂവിടട്ടെ
വേരുണങ്ങി കരിഞ്ഞൊരീ പാഴ്മരം
പൂതുജീവനാല്‍ തളിര്‍ത്തിടട്ടെ
കരുണയാം ഹരിതയെ ഹരിതമായ് കാത്തിടാന്‍
കണ്ണീര്‍ നനവെന്നും കാത്തുകൊള്‍ക