Wednesday, March 9, 2011

_______________

ചുമ്മാ പറന്നു നടക്കാന്‍ തോന്നുന്നു.
ഒരു സോപ്പുകുമിള പോലെ.

കടമകള്‍ മറന്നു പറന്നു നടക്കുമ്പോള്‍
ഒരു ചോദ്യചിഹ്നം തലക്കുവന്നിടിച്ചു.

എന്നിട്ട് അവന്‍ എന്നോട് ചോദിച്ചു
ഈ ജീവിതം ആര്‍ക്കുവേണ്ടി?

അതിന് ഉത്തരം കണ്ടെത്തണം.
മരിക്കുന്നതിന് മുമ്പെങ്കിലും.

അപ്പോ, മറന്നത് കടമകളാണോ,
അതോ ജീവിതത്തെ തന്നെയോ????

Tuesday, March 8, 2011

വനിതാദിനം.

ഒരിക്കലും സ്ത്രീയും പുരുഷനും തുല്യരാണ് എന്നു പറയാനാവില്ല.
അവര്‍ പരസ്പര പൂരകങ്ങളാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍.

പുരുഷന്‍ ഒരു കോപ്ലക്സ് വേവ് ഫങ്ഷന്‍ ψ ആണന്ന് വിചാരിക്കുക.
അങ്ങനെയെങ്കില്‍ സ്ത്രീ അതിന്റെ കോപ്ലക്സ് കോണ്ജുഗേറ്റാവണം. അതായത് ψ*.
ψ=ψ* ആണങ്കില്‍ അതൊരു കോപ്ലക്സ് വേവ് ഫങ്ഷന്‍ ആണെന്ന് പറയാന്‍ കഴിയില്ല.
അതായത് ψ ക്ക് ഇമാജിനറി പാര്‍ട്ട് ഇല്ല. പ്യുവര്‍ റിയല്‍ ഫങ്ഷന്‍.
റിയലും ഇമാജിനറിയുമില്ലാത്ത ഒന്നായി മനുഷ്യ ജന്മത്ത കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

∫ψ* ψdτ=1 ആണെങ്കില്‍ ψ എന്നത് ഒരു നോര്‍മലൈസ്ഡ് വേവ് ഫങ്ഷന്‍ ആണെന്നു പറയാം.
അതിനാല്‍ എല്ലാ പരുഷψ കളും സ്ത്രീ ψ* കളും നോര്‍മലൈസ് ചെയ്യപ്പെടാന്‍ ഒരുങ്ങുക. അങ്ങനെ ഇരുവരും ചേര്‍ന്ന് ഒന്നാവാന്‍ ശ്രമിക്കുക.
ഈ ദിനം ആ ചിന്തകളിലേക്കുള്ള നിമിത്തമാവട്ടെ