എറെ നാളത്തെ പരിശ്രമം വിജയത്തിലേക്ക്........
ലാബില്‍ മാനുവലായി ചെയ്യുന്ന സിലിക്കണിന്റെ ബാന്റ് ഗ്യാപ്പ് എനര്‍ജി കണ്ടുപിടിക്കാനുള്ള പരീക്ഷണം മൈക്രോകണ്ട്രോളറും കമ്പ്യൂട്ടറും ഉപയോഗിച്ച് ഒട്ടോമേറ്റ് ചെയ്തു. വിന്‍ഡോസിനെ നമ്പാതെ പരിപൂര്‍ണമായി ലിനക്സീകരിക്കണമെന്ന ആഗ്രഹവും സാധിച്ചു.
ഇതാ റിസല്‍ട്ട്.....
പരികല്പന
ആത്യന്തികമായ സത്യങ്ങള്‍ എന്തെന്നറിയാത്ത കാലത്തോളം ഉരുത്തിരിയുന്ന ഉത്തരങ്ങള്‍ പരികല്പനകളായി തുടരുന്നു........
"എന്റെ പരികല്പനകളിലേക്ക് സ്വാഗതം"
Thursday, June 30, 2011
Wednesday, March 9, 2011
_______________
ചുമ്മാ പറന്നു നടക്കാന്‍ തോന്നുന്നു.
ഒരു സോപ്പുകുമിള പോലെ.
കടമകള്‍ മറന്നു പറന്നു നടക്കുമ്പോള്‍
ഒരു ചോദ്യചിഹ്നം തലക്കുവന്നിടിച്ചു.
എന്നിട്ട് അവന് എന്നോട് ചോദിച്ചു
ഈ ജീവിതം ആര്‍ക്കുവേണ്ടി?
അതിന് ഉത്തരം കണ്ടെത്തണം.
മരിക്കുന്നതിന് മുമ്പെങ്കിലും.
അപ്പോ, മറന്നത് കടമകളാണോ,
അതോ ജീവിതത്തെ തന്നെയോ????
ഒരു സോപ്പുകുമിള പോലെ.
കടമകള്‍ മറന്നു പറന്നു നടക്കുമ്പോള്‍
ഒരു ചോദ്യചിഹ്നം തലക്കുവന്നിടിച്ചു.
എന്‍
ഈ ജീവിതം ആര്‍ക്കുവേണ്ടി?
അതിന് ഉത്തരം കണ്ടെത്തണം.
മരിക്കുന്
അപ്പോ, മറന്നത് കടമകളാണോ,
അതോ ജീവിതത്തെ തന്നെയോ????
Tuesday, March 8, 2011
വനിതാദിനം.
ഒരിക്കലും സ്ത്രീയും പുരുഷനും തുല്യരാണ് എന്നു പറയാനാവില്ല.
അവര്‍ പരസ്പര പൂരകങ്ങളാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍.
പുരുഷന് ഒരു കോപ്ലക്സ് വേവ് ഫങ്ഷന് ψ ആണന്ന് വിചാരിക്കുക.
അങ്ങനെയെങ്കില്‍ സ്ത്രീ അതിന്റെ കോപ്ലക്സ് കോണ്ജുഗേറ്റാവണം. അതായത് ψ*.
ψ=ψ* ആണങ്കില്‍ അതൊരു കോപ്ലക്സ് വേവ് ഫങ്ഷന് ആണെന്ന് പറയാന്‍ കഴിയില്ല.
അതായത് ψ ക്ക് ഇമാജിനറി പാര്‍ട്ട് ഇല്ല. പ്യുവര്‍ റിയല്‍ ഫങ്ഷന്.
റിയലും ഇമാജിനറിയുമില്ലാത്ത ഒന്നായി മനുഷ്യ ജന്മത്ത കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
∫ψ* ψdτ=1 ആണെങ്കില്‍ ψ എന്നത് ഒരു നോര്‍മലൈസ്ഡ് വേവ് ഫങ്ഷന് ആണെന്നു പറയാം.
അതിനാല്‍ എല്ലാ പരുഷψ കളും സ്ത്രീ ψ* കളും നോര്‍മലൈസ് ചെയ്യപ്പെടാന്‍ ഒരുങ്ങുക. അങ്ങനെ ഇരുവരും ചേര്‍ന്ന് ഒന്നാവാന്‍ ശ്രമിക്കുക.
ഈ ദിനം ആ ചിന്തകളിലേക്കുള്ള നിമിത്തമാവട്ടെ

Thursday, February 10, 2011
വെറുമൊരു നെടുവീര്‍പ്പ്.........
അപമാനിക്കപ്പെട്ട ആ സ്ത്രീത്വം വാര്‍ത്തകളില്‍ നിന്നൊഴിഞ്ഞു.
ഒരു പൊതിക്കെട്ടായി ആ താളുകള്‍ ഇന്നെന്റെ കൈകളിലെത്തി.
ചവറ്റുകുട്ടയിക്കുള്ള മാര്‍ഗത്തിലും അവള് കരഞ്ഞില്ല.
അഗ്നിയിലെരിഞ്ഞമരുമ്പോഴും നിസംഗത കൈവിടാതെ........
നാളമുതല് ഇവിടം സ്വര്മെന്ന പാട്ട് വീണ്ടും മുഴങ്ങും
അതെ, ദൈവത്തിന് സ്വന്തം നാട് !!!!
ഇതൊന്നുമറിയാതെ, അനന്തതയില്‍ കൈകൊര്‍ക്കാന്‍ മോഹിച്ച്,
ആ റെയില്‍പ്പാതകള്‍ സമാന്തര സഞ്ചാരം തുടരുന്നു.

Friday, February 4, 2011
ഒരിറ്റ് കണ്ണീര്....
ഒരിറ്റു കണ്ണീരു ഹയദയത്തില് സൂക്ഷിപ്പിന്
കരുണതന്‍ മാമരം കരിഞ്ഞിടാതെ
കണ്ണീരിന് ആര്‍ദ്രത ഹൃദയനിലങ്ങളെ
നനയ്ക്കട്ടെ ആമരം പൂവിടട്ടെ
വേരുണങ്ങി കരിഞ്ഞൊരീ പാഴ്മരം
പൂതുജീവനാല് തളിര്‍ത്തിടട്ടെ
കരുണയാം ഹരിതയെ ഹരിതമായ് കാത്തിടാന്‍
കണ്ണീര് നനവെന്നും കാത്തുകൊള്‍ക
കരുണതന്‍ മാമരം കരിഞ്ഞിടാതെ
കണ്ണീരിന് ആര്‍ദ്രത ഹൃദയനിലങ്ങളെ
നനയ്ക്കട്ടെ ആമരം പൂവിടട്ടെ
വേരുണങ്ങി കരിഞ്ഞൊരീ പാഴ്മരം
പൂതുജീവനാല് തളിര്‍ത്തിടട്ടെ
കരുണയാം ഹരിതയെ ഹരിതമായ് കാത്തിടാന്‍
കണ്ണീര് നനവെന്നും കാത്തുകൊള്‍ക
Tuesday, July 6, 2010
ദൈവ വിചാരം......
ഞാന്‍ .... എന്താണെന്ന് എനിക്ക് ഉത്തരം നല്‍കാനാവില്ല...
പ്രപഞ്ച സത്യമെന്തെന്ന് തിരിച്ചറിയാന്‍ പഞ്ചേന്ത്രിങ്ങള് മതിയാവില്ല്. മനുഷ്യന്റെ കണ്ടു പിടുത്തപ്പെരുമകളും മതിയാവില്ല്.
കേവലം 3 മാനങ്ങളെിലുടെയുള്ള സഞ്ചാര സ്വാതന്ത്യം. സമയം എന്ന മാനത്തെ തിരച്ചറിയാന്‍ കഴിയുന്നു. എങ്കിലും നിയന്ത്രിക്കനാവുന്നില്ല. ഇനിയും തിരിച്ചറിയാന്‍ പോലും കഴിയാത്ത എത്രയോ മാനങ്ങള്‍.
നോക്കൂ ഞാന്‍ എത്രയോ നിസാരന്‍ !!!! പിന്നെ ആരാണ് ഈ ഞാന്‍ ?
കണുന്നതേ(അനുഭവിക്കാന്‍ കഴിയുന്നത്) വിശ്വസിക്കൂ, കണാത്തതോന്നും സത്യമല്ല എന്ന് ചിന്തിക്കാന്‍ ഞാന്‍ തീര്‍ത്തും വിഡ്ഢിയല്ല. കാഴ്ച്ചയും കേള്‍വിയും മണവും രുചിയും സ്പര്‍ശനവുമെല്ലാം മനസിന്റെ കല്പനകള്ണ്. സത്യത്തില്‍ അവയും സത്യമാണോ? അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ ജിവിതം തന്നെ ഒരു ഭ്രമകല്പനയല്ലേ?
ഏതോ ഒരു ആധാര താളമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് കാരണം. ക്രമമായ ആവര്‍ത്തനങ്ങള്‍ . ക്രമമല്ലെന്ന് നാം കരുതുന്നതിലും ഒരു ക്രമം കണ്ടെത്താന്‍ കഴിയുമെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞുകഴിഞ്ഞു. ശാസ്ത്രത്തെ കൂടുതല്‍ ആഴത്തിലറിയുമ്പോള് മനുഷ്യന് കൂടുതല്‍ വിനീതവിധേയനായിപ്പോകും. അല്ലാത്തവരാണ് ശാസ്ത്രത്തെ പ്രതി അഹങ്കരിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.
കൂടുതല്‍ മാനങ്ങള്‍ക്ക് അധിപനായ, നിര്‍വചിക്കാന്‍ ആവാത്ത, നന്മയെ തുണ്യ്കകുന്ന, ഒരു പരമാത്മാവ് ഉണ്ടെന്നും ശബ്ദകോലാഹലങ്ങളല്ല മറിച്ച് ആത്യന്തികനായ നിതിയും ധര്‍മവും പരിലിച്ചു ജീവിക്കുന്നതാണ് ആ പരമാത്മാവിലേക്കുള്ള പാതയാണന്നും വിശ്വസിക്കുന്ന ഒരു വിശ്വാസിയാകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ( ഇന്നിന്റെ ധര്‍മവും നീതിയുമാണ് അത്യന്തികമായത് എന്ന് കരുതാനാവില്ല. എങ്കിലും നന്മ, കരുണ തുടങ്ങിയവ ആത്യന്തിക സത്യങ്ങളാണ്. )
ഈ ചിന്ത സമൂഹത്തിന് ഗുണവും ആത്മസംതൃപ്പതിയും നല്കുന്നു എങ്കില്‍ അത് ഉദാത്തമല്ലേ..???
പ്രപഞ്ച സത്യമെന്തെന്ന് തിരിച്ചറിയാന്‍ പഞ്ചേന്ത്രിങ്ങള് മതിയാവില്ല്. മനുഷ്യന്റെ കണ്ടു പിടുത്തപ്പെരുമകളും മതിയാവില്ല്.
കേവലം 3 മാനങ്ങളെിലുടെയുള്ള സഞ്ചാര സ്വാതന്ത്യം. സമയം എന്ന മാനത്തെ തിരച്ചറിയാന്‍ കഴിയുന്നു. എങ്കിലും നിയന്ത്രിക്കനാവുന്നി
നോക്കൂ ഞാന്‍ എത്രയോ നിസാരന്‍ !!!! പിന്നെ ആരാണ് ഈ ഞാന്‍ ?
കണുന്നതേ(അനുഭവിക്കാന്‍ കഴിയുന്നത്) വിശ്വസിക്കൂ, കണാത്തതോന്നും സത്യമല്ല എന്ന് ചിന്തിക്കാന്‍ ഞാന്‍ തീര്‍ത്തും വിഡ്ഢിയല്ല. കാഴ്ച്ചയും കേള്‍വിയും മണവും രുചിയും സ്പര്‍ശനവുമെല്ലാം മനസിന്റെ കല്പനകള്ണ്. സത്യത്തില്‍ അവയും സത്യമാണോ? അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ ജിവിതം തന്നെ ഒരു ഭ്രമകല്പനയല്ലേ?
ഏതോ ഒരു ആധാര താളമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് കാരണം. ക്രമമായ ആവര്‍ത്തനങ്ങള്‍ . ക്രമമല്ലെന്ന് നാം കരുതുന്നതിലും ഒരു ക്രമം കണ്ടെത്താന്‍ കഴിയുമെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞുകഴിഞ്ഞു
കൂടുതല്‍ മാനങ്ങള്‍ക്ക് അധിപനായ, നിര്‍വചിക്കാന്‍ ആവാത്ത, നന്മയെ തുണ്യ്കകുന്ന, ഒരു പരമാത്മാവ് ഉണ്ടെന്നും ശബ്ദകോലാഹലങ്ങളല്ല മറിച്ച് ആത്യന്തികനായ നിതിയും ധര്‍മവും പരിലിച്ചു ജീവിക്കുന്നതാണ് ആ പരമാത്മാവിലേക്കുള്ള പാതയാണന്നും വിശ്വസിക്കുന്ന ഒരു വിശ്വാസിയാകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ( ഇന്നിന്റെ ധര്‍മവും നീതിയുമാണ് അത്യന്തികമായത് എന്ന് കരുതാനാവില്ല. എങ്കിലും നന്മ, കരുണ തുടങ്ങിയവ ആത്യന്തിക സത്യങ്ങളാണ്. )
ഈ ചിന്ത സമൂഹത്തിന് ഗുണവും ആത്മസംതൃപ്പതിയും നല്കുന്നു എങ്കില്‍ അത് ഉദാത്തമല്ലേ..???
Monday, August 4, 2008
കാത്തിരിപ്പ് ....
കാത്തിരിപ്പ് , എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് ....
നന്മയോ തിന്മയോ..? സുഖമോ ദുഖമോ...?
അറിയില്ല , നമുക്കറിയില്ല....
എങ്കിലും ഇന്നലെയുമിന്നുംമിനി നാളെയു-
മെന്നുമെന്നുമീ കാത്തിരിപ്പ്...
എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് ....
അതല്ലോ ജീവിതന് നിറമേകുന്നത്..........
സ്വപ്ന ചിറകുള്ക്കുര്ജം പകരുന്നത്......
നന്മയോ തിന്മയോ..? സുഖമോ ദുഖമോ...?
അറിയില്ല , നമുക്കറിയില്ല....
എങ്കിലും ഇന്നലെയുമിന്നുംമിനി നാളെയു-
മെന്നുമെന്നുമീ കാത്തിരിപ്പ്...
എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് ....
അതല്ലോ ജീവിതന് നിറമേകുന്നത്..........
സ്വപ്ന ചിറകുള്ക്കുര്ജം പകരുന്നത്......
Subscribe to:
Posts (Atom)