Tuesday, July 6, 2010

ദൈവ വിചാരം......

ഞാന്‍ .... എന്താണെന്ന് എനിക്ക് ഉത്തരം നല്കാനാവില്ല...
പ്രപഞ്ച സത്യമെന്തെന്ന് തിരിച്ചറിയാന്‍ പഞ്ചേന്ത്രിങ്ങള്‍ മതിയാവില്ല്. മനുഷ്യന്റെ കണ്ടു പിടുത്തപ്പെരുമകളും മതിയാവില്ല്.
കേവലം 3 മാനങ്ങളെിലുടെയുള്ള സഞ്ചാര സ്വാതന്ത്യം. സമയം എന്ന മാനത്തെ തിരച്ചറിയാന്‍ കഴിയുന്നു. എങ്കിലും നിയന്ത്രിക്കനാവുന്നില്ല. ഇനിയും തിരിച്ചറിയാന് പോലും കഴിയാത്ത എത്രയോ മാനങ്ങള്‍.
നോക്കൂ ഞാന്‍ എത്രയോ നിസാരന്‍ !!!! പിന്നെ ആരാണ് ഈ ഞാന്‍ ?


കണുന്നതേ(അനുഭവിക്കാന്‍ കഴിയുന്നത്) വിശ്വസിക്കൂ, കണാത്തതോന്നും സത്യമല്ല എന്ന് ചിന്തിക്കാന്‍ ഞാന്‍ തീര്‍ത്തും വിഡ്ഢിയല്ല. കാഴ്ച്ചയും കേള്‍വിയും മണവും രുചിയും സ്പര്‍ശനവുമെല്ലാം മനസിന്റെ കല്പനകള്ണ്. സത്യത്തില്‍ അവയും സത്യമാണോ? അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ ജിവിതം തന്നെ ഒരു ഭ്രമകല്പനയല്ലേ?

ഏതോ ഒരു ആധാര താളമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് കാരണം. ക്രമമായ ആവര്‍ത്തനങ്ങള്‍ ‍. ക്രമമല്ലെന്ന് നാം കരുതുന്നതിലും ഒരു ക്രമം കണ്ടെത്താന്‍ കഴിയുമെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞുകഴിഞ്ഞു. ശാസ്ത്രത്തെ കൂടുതല്‍ ആഴത്തിലറിയുമ്പോള്‍ മനുഷ്യന്‍ കൂടുതല്‍ വിനീതവിധേയനായിപ്പോകും. അല്ലാത്തവരാണ് ശാസ്ത്രത്തെ പ്രതി അഹങ്കരിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.

കൂടുതല്‍ മാനങ്ങള്‍ക്ക് അധിപനായ, നിര്‍വചിക്കാന്‍ ആവാത്ത, നന്മയെ തുണ്യ്കകുന്ന, ഒരു പരമാത്മാവ് ഉണ്ടെന്നും ശബ്ദകോലാഹലങ്ങളല്ല മറിച്ച് ആത്യന്തികനായ നിതിയും ധര്‍മവും പരിലിച്ചു ജീവിക്കുന്നതാണ് ആ പരമാത്മാവിലേക്കുള്ള പാതയാണന്നും വിശ്വസിക്കുന്ന ഒരു വിശ്വാസിയാകാനാണ് ഞാന് ഇഷ്ടപ്പെടുന്നത്. ( ഇന്നിന്റെ ധര്‍മവും നീതിയുമാണ് അത്യന്തികമായത് എന്ന് കരുതാനാവില്ല. എങ്കിലും നന്മ, കരുണ തുടങ്ങിയവ ആത്യന്തിക സത്യങ്ങളാണ്. )
ഈ ചിന്ത സമൂഹത്തിന് ഗുണവും ആത്മസംതൃപ്പതിയും നല്കുന്നു എങ്കില്‍ അത് ഉദാത്തമല്ലേ..???

2 comments:

ഉപാസന || Upasana said...

ആപേക്ഷികം
:-)

പാവത്താൻ said...

ഞാൻ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം തേടലാണല്ലോ എല്ലാ അന്വേഷണങ്ങളും.....ഭൗതികമായാലും ആദ്ധ്യാത്മികമായാലും